Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Bombs

Kannur

പൊ​യി​ലൂ​രി​ൽ ക​ണ്ട​ത് വ്യാ​ജ ബോം​ബു​ക​ൾ

ത​ല​ശേ​രി: പൊ​യി​ലൂ​ർ മേ​പ്പാ​ട് പ്ര​ദേ​ശ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്നു ‘ബോം​ബ് ’ എ​ന്ന സം​ശ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ൾ വ്യാജമാണെന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഒ​രു നാ​ട​ൻ ബോം​ബും അ​ഞ്ച് ഐ​സ്‌​ക്രീം ബോം​ബും ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത ഇ​ന്ന​ലെ രാ​വി​ലെ പ​ര​ന്നി​രു​ന്നു. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യും ബോം​ബെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു.

ക​ണ്ണൂ​രി​ൽ​നി​ന്നു ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം-​സാ​ൻ​ഡും ക​ല്ലു​ക​ളും നി​റ​ച്ച് ‘ബോം​ബ് ’ രൂ​പ​ത്തി​ൽ ഒ​രു​ക്കി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​വാ​യി. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള ക​ബ​ളി​പ്പി​ക്ക​ൽ ശ്ര​മ​ങ്ങ​ൾ ഗു​രു​ത​ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​മീ​പപ്ര​ദേ​ശ​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വീ​ടു​പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്ക് പ​റ്റി​യി​രു​ന്നു.
കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോം, ​കൊ​ള​വ​ല്ലൂ​ർ എ​സ്ഐ അ​ഖി​ൽ, പോ​ലീ​സു​കാ​രാ​യ ടി.​കെ. രാ​ജേ​ഷ്, വ​ത്സ​ൻ, കെ. ​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​അ​ന്വേ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up